Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anoop Jacob

District News

പ​ണാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ക​ളി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ്

കൂ​ത്താ​ട്ടു​കു​ളം: പ​ണാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ക​ളി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണ് പി​റ​വ​ത്തു​ണ്ടാ​യ​തെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ്. ജ​ന​ത്തി​ന് ഇ​ട​തു സ​ർ​ക്കാ​രി​നെ മ​ടു​ത്തു എ​ന്നു​ള്ള​തി​ന് തെ​ളി​വാ​ണ് ഈ ​വി​ജ​യം എ​ന്നും, സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥി​തി​ക്കും അ​ഴി​മ​തി​ക്കു​മു​ള്ള മ​റു​പ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കാ​ണാ​ൻ സാ​ധി​ച്ച​തെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ഭ​വ​ന് സ​മീ​പം ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം സ്ഥാ​നാ​ർ​ഥി തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ന​ഗ​രം ചു​റ്റി വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ശേ​ഷം കോ​ൺ​ഗ്ര​സ് കൂ​ത്താ​ട്ടു​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ജോ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി കൊ​ട്ടാ​രം, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ, ഇ​ത​ര പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​നൂ​പ് ജേ​ക്ക​ബ് ജ​യി​ക്കും: വി.​ഡി. സ​തീ​ശ​ൻ

പി​റ​വം: പി​റ​വ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​നൂ​പ് ജേ​ക്ക​ബ് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. യു​ഡി​എ​ഫ് പി​റ​വം നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ ക​വ​ർ​ച്ച​യ്ക്ക് കൂ​ട്ടു​നി​ന്ന സി​പി​എ​മ്മി​നെ കൊ​ണ്ട് ജ​നം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റു​പ​ടി പ​റ​യി​പ്പി​ക്കും. കോ​ടി​ക​ൾ മു​ട​ക്കി വ്യാ​ജ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഡി​എ കു​ടി​ശി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക ഇ​നി വ​രു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​യി​രി​ക്കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, സ്ഥാ​നാ​ർ​ഥി അ​നൂ​പ് ജേ​ക്ക​ബ്, വി.​ജെ പൗ​ലോ​സ്, ജെ​യ്സ​ൺ ജോ​സ​ഫ്, ഐ.​കെ. രാ​ജു, ആ​ശ സ​നി​ൽ, കെ.​ജി രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Kerala

പിറവത്ത് അ​നൂ​പ് ജേ​ക്ക​ബ് യുഡിഎഫ് സ്ഥാനാർഥി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് പാ​ര്‍​ട്ടി ലീ​ഡ​ര്‍ അ​നൂ​പ് ജേ​ക്ക​ബി​നെ പി​റ​വം അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന ഹൈ​ പവ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ്‌​ ചെ​യ​ര്‍​മാ​ന്‍ ബാ​ബു വ​ലി​യ​വീ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ല​വി​ലെ പി​റ​വം എം​എ​ൽ​എ​യാ​യ അ​നൂ​പ് ജേ​ക്ക​ബ് മു​ൻ മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​ന്‍റെ മ​ക​നാ​ണ്.

Latest News

Corehub Up